കേരളം

kerala

ETV Bharat / state

കുടിവെള്ള പ്രശ്നത്തില്‍ മന്ത്രി സുധാകരന്‍റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം - ബിജെപിയുടെ കിടപ്പ് സമരം

ആലപ്പുഴ നഗരസഭയും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്താണെന്ന് ബിജെപി.

കുടിവെള്ള പ്രശ്നം : മന്ത്രി സുധാകരന്‍റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം

By

Published : Nov 7, 2019, 1:09 PM IST

Updated : Nov 7, 2019, 1:18 PM IST

ആലപ്പുഴ : നഗരത്തിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുന്നതും അതുമൂലമുള്ള ജലക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപി കിടപ്പ് സമരം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെ മണ്ഡലം വികസന ഓഫീസിനു മുന്നിലാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് സമരം സംഘടിപ്പിച്ചത്.

ആലപ്പുഴ നഗരസഭയും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്ത് ആണെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇരുകൂട്ടരുടെയും പരാജയത്തെയാണ് അത് കാണിക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ കെ സോമൻ പറഞ്ഞു.

സംസ്ഥാന മന്ത്രിയുടെ മണ്ഡലത്തിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായി ഉള്ളത്. ഇത് ശ്രദ്ധിക്കാൻ പോലും ഇരുവർക്കും സമയം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൈപ്പ് പൊട്ടുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക് ബിജെപി കടക്കുമെന്നും അഡ്വ കെ സോമൻ വ്യക്തമാക്കി.

കുടിവെള്ള പ്രശ്നത്തില്‍ മന്ത്രി സുധാകരന്‍റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം
Last Updated : Nov 7, 2019, 1:18 PM IST

ABOUT THE AUTHOR

...view details