കേരളം

kerala

ETV Bharat / state

കൊവിഡില്‍ കേരളത്തിന് കൈത്താങ്ങായി അക്ഷരമുത്തശ്ശിയും - മുട്ടം കാര്‍ത്ത്യായനിയമ്മ

രണ്ട് മാസത്തെ വാര്‍ധക്യകാല പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാരീശക്തി പുരസ്‌കാരം നേടിയ കാര്‍ത്ത്യായനിയമ്മ

KERALA CMDRF  AKSHARA MUTHASSI  CMDRF DONATION  അക്ഷരമുത്തശ്ശി  നാരീശക്തി പുരസ്‌കാരം  മന്ത്രി എ.സി.മൊയ്‌തീന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍  മുട്ടം കാര്‍ത്ത്യായനിയമ്മ  വാര്‍ധക്യകാല പെന്‍ഷന്‍
കൊവിഡില്‍ നിന്നും കര കയറ്റാന്‍ കേരളത്തിന്‍റെ അക്ഷരമുത്തശ്ശിയും

By

Published : Apr 30, 2020, 7:42 PM IST

Updated : Apr 30, 2020, 8:43 PM IST

ആലപ്പുഴ: 'ഇതേ ഉള്ളൂ സാറേ എന്‍റെ കൈയില്‍ ' പറയുന്നത് പഠനത്തിന് പ്രായമില്ലെന്ന് തെളിയിച്ച്, നാരീശക്തി പുരസ്‌കാരം നേടിയ കേരളത്തിന്‍റെ സ്വന്തം അക്ഷര മുത്തശ്ശിയാണ്. കേട്ടപ്പോൾ തന്നെ മന്ത്രി എ.സി.മൊയ്‌തീന്‍റെ മറുപടിയെത്തി, തുകയല്ല, അത് നല്‍കുന്ന വലിയ മനസാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹരിപ്പാട് മുട്ടത്തെ കാര്‍ത്ത്യായനിയമ്മ നല്‍കുന്ന സഹായം ഏറ്റുവാങ്ങാന്‍ മന്ത്രി എത്തിയപ്പോഴുള്ള കാഴ്‌ച ഇതായിരുന്നു. തനിക്ക് ലഭിച്ച രണ്ട് മാസത്തെ വാര്‍ധക്യകാല പെന്‍ഷന്‍ തുകയായ 3,000 രൂപയാണ് കാര്‍ത്ത്യായനിയമ്മ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കൊവിഡില്‍ കേരളത്തിന് കൈത്താങ്ങായി അക്ഷരമുത്തശ്ശിയും

കൊവിഡ് കാലത്ത് കഷ്‌ടത അനുഭവിക്കുന്നവര്‍ക്കായി തന്നാലാവുന്നത് മാത്രമാണ് നല്‍കുന്നതെന്നും ഇതിലും കൂടുതല്‍ നല്‍കാനാണ് ആഗ്രഹമെന്നും മന്ത്രിയോട് തുക കൈമാറിയ ശേഷം കാര്‍ത്ത്യായനിയമ്മ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഇല്ലായ്‌മയുടെ നടുവിലും സഹായം നല്‍കാനുള്ള കാര്‍ത്ത്യായനിയമ്മയുടെ മനസ് സമൂഹത്തിന് മാതൃകയാണെന്ന് സഹായനിധി സ്വീകരിച്ച ശേഷം മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാലും മന്ത്രിക്കൊപ്പം തുക സ്വീകരിക്കാനായി കാര്‍ത്ത്യായനിയമ്മയുടെ വസതിയിലെത്തി.

Last Updated : Apr 30, 2020, 8:43 PM IST

ABOUT THE AUTHOR

...view details