കേരളം

kerala

ETV Bharat / state

ദുരിതാശ്വാസനിധിയിലേക്ക് നിയുക്ത അമ്പലപ്പുഴ എംഎൽഎയുടെ സംഭാവന - അമ്പലപ്പുഴ എംഎൽഎ

കൊവിഡ് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

_DONATED_ONE_LAKH_TO_KERALA_CMDRF_  ദുരിതാശ്വാസനിധിയിലേക്ക് നിയുക്ത അമ്പലപ്പുഴ എംഎൽഎയുടെ സംഭാവന  ആലപ്പുഴ  അമ്പലപ്പുഴ എംഎൽഎ  ദുരിതാശ്വാസനിധിയിലേക്ക് നിയുക്ത അമ്പലപ്പുഴ എംഎൽഎയുടെ സംഭാവന
ദുരിതാശ്വാസനിധിയിലേക്ക് നിയുക്ത അമ്പലപ്പുഴ എംഎൽഎയുടെ സംഭാവന

By

Published : May 4, 2021, 2:55 AM IST

ആലപ്പുഴ: അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി കൊവിഡ് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. നിയുക്ത എം.എൽ.എ.യും സൊസൈറ്റി സെക്രട്ടറിയുമായ എച്ച്. സലാം ജില്ലാ കലക്ടർ എ. അലക്‌സാണ്ടറിനാണ് ചെക്ക് കൈമാറിയത്. ഇടതുപക്ഷം ഹൃദയപക്ഷം നവമാധ്യമ കൂട്ടായ്മ 250 ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 75,000 രൂപയുടെ ചെക്കും എച്ച്. സലാം കലക്ടർക്ക് കൈമാറി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ്, ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്‍റ് എ. ഓമനക്കുട്ടൻ, സി. ഷാംജി, എ.പി. ഗുരുലാൽ, അജയ് സുധീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details