ആലപ്പുഴ: മഴക്കെടുതിയിൽ മലിനജലവുമായി നേരിട്ട് സമ്പർക്കമുണ്ടായ മുഴുവൻ ജനങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ ഗുളിക ജില്ലയിൽ വിതരണം ചെയ്‌തു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റിൽ പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 17 മുതൽ ആറു ശനിയാഴ്‌ചകളിലാണ് ഡോക്‌സി ഡേ നടത്തുന്നത്.
ഡോക്‌സി ഡേ: ആലപ്പുഴയില്‍ എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു - എലിപ്പനി പ്രതിരോധ മരുന്ന്
ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു
മന്ത്രി ജി സുധാകരൻ
ആശുപത്രികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട്‌ജെട്ടികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക ഡോക്‌സി ബൂത്തുകൾ സ്ഥാപിച്ച് ഗുളിക സൗജന്യമായി വിതരണം ചെയ്‌തു. എലിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും ഡോക്‌സി സൈക്ലിൻ നേരിട്ടെത്തിക്കുന്നതിനും വേണ്ടിയാണ് പരിപാടി.