ആലപ്പുഴ: കേരള പൊലീസിന്‍റെ ചരിത്രത്തിലാദ്യമായി പൊലീസ് ഓഫീസര്‍മാര്‍ക്കായി ജില്ലാതല ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ റൈഫിള്‍സ് ക്ലബാണ് ചാമ്പ്യന്‍ഷിപ്പ് ഒരുക്കുന്നത്. ജില്ലയിലെ പൊലീസ് സേനയ്ക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം ടോമി പറഞ്ഞു.
ജില്ലാ പൊലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ചേര്‍ത്തലയില്‍; ഡിജിപി ഉദ്ഘാടനം ചെയ്യും - disstrict polic shooting championship
ജില്ലയിലെ പൊലീസ് സേനക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം ടോമി
ജനുവരി പത്തൊമ്പതിന് ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് ക്യാമ്പസിലെ റൈഫിള്‍സ് ക്ലബിന്‍റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചിലാണ് മത്സരം. ജില്ലയിലെ സേനയില്‍ നിന്നുള്ള ഇരുന്നൂറിലധികം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഓഫീസര്‍മാര്‍, വനിതകള്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. 22 റൈഫിള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍, ഒമ്പത് എം.എം പിസ്റ്റള്‍ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.30 ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മാനദാന ചടങ്ങില്‍ മന്ത്രി പി.തിലോത്തമന്‍ മുഖ്യാതിഥിയാകും.