ആലപ്പുഴ:പാതയോരങ്ങളിൽ അനധികൃത വഴിയോര കച്ചവടം നടത്തിയാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍. വഴിയോരങ്ങളില്‍ കച്ചവടങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് രോഗം പടരുന്നതിന് കാരണമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കച്ചവടം നടത്തുന്നത്.
വഴിയോരങ്ങളില്‍ അനധികൃത കച്ചവടം നടത്തിയാല്‍ നടപടി: കലക്ടര്‍ - കച്ചവട നിയന്ത്രണം
ഇത്തരം കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് രോഗം പടരുന്നതിന് കാരണമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കച്ചവടം നടത്തുന്നത്.
വഴിയോരങ്ങളില്‍ അനധികൃത കച്ചവടം നടത്തിയാല്‍ നടപടി: കലക്ടര്‍
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുമെന്നും കലക്ടര്‍ പറഞ്ഞു. അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാന്‍ പി.ഡബ്ല്യു.ഡി, ജില്ല ഭരണകൂടം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 10-ാം തിയതി മുതല്‍ ഇതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് കച്ചവടക്കാര്‍ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.