ആലപ്പുഴ: ജില്ലയിൽ സമ്പർക്കം വഴിയുള്ള ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടർ എം. അഞ്ജന അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവരും അവരുടെ വീട്ടുകാരും ജാഗ്രത കൈവിടാതിരിക്കണം. സർക്കാരിന്‍റെ ക്വാറന്‍റൈൻ നിർദേശങ്ങൾ, ഹോം ക്വാറന്‍റൈനിലുള്ളവരും വീട്ടുകാരും കർശനമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നിരത്തുകളും മാർക്കറ്റുകളും സജീവമാണ്.
സമ്പർക്കം വഴിയുള്ള ആദ്യത്തെ കൊവിഡ്; ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടർ - ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടർ
സർക്കാരിന്‍റെ ക്വാറന്‍റൈൻ നിർദേശങ്ങൾ, ഹോം ക്വാറന്‍റൈനിലുള്ളവരും വീട്ടുകാരും കർശനമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
പൊതു സ്ഥലത്തിറങ്ങുമ്പോൾ സാമൂഹ്യ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
രോഗം വരാന്‍ സാധ്യത കുടുതലുള്ള വിഭാഗത്തില്‍പ്പെട്ട പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളിലുള്ള വയോജനങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗത്തിന് ചികിത്സ തേടുന്നവര്‍ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവരെ രോഗവ്യാപന സാധ്യതയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് ആവശ്യമാണ്. ഇവര്‍ പുറത്തിറങ്ങാതിരിക്കാനും ഇവരുടെ സമീപത്തേക്ക് രോഗം വരാന്‍ സാധ്യയതയുള്ളവർ വരാതിരിക്കാനും ശ്രദ്ധിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.