കേരളം

kerala

ETV Bharat / state

അരൂര്‍ ഉപതെരഞ്ഞെടുപ്പ്: 'ജനാധിപത്യത്തിന് ഒരു കയ്യൊപ്പ്' - അരൂര്‍ ഉപതിരഞ്ഞെടുപ്പ്: 'ജനാധിപത്യത്തിന് ഒരു കയ്യൊപ്പ്'

ജനാധിപത്യം സംരക്ഷിക്കുന്നതിന് ഓരോ പൗരനും തങ്ങളുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്നുള്ള ബോധവല്‍കരണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു

അരൂര്‍ ഉപതിരഞ്ഞെടുപ്പ്: 'ജനാധിപത്യത്തിന് ഒരു കയ്യൊപ്പ്'

By

Published : Oct 20, 2019, 9:43 PM IST

ആലപ്പുഴ: അരൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സമ്മതിദാന ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ് ടീം ''ജനാധിപത്യത്തിന് ഒരു കയ്യൊപ്പ്''എന്ന പരിപാടി നടത്തി. ഒരോ തെരഞ്ഞെടുപ്പിലും ഞാന്‍ എന്‍റെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കും എന്ന പ്രതിജ്ഞയോടെ ''ഒക്ടോബര്‍ 21-ന് ഞാന്‍ വോട്ടു ചെയ്യും-നാടിന് ഒരു വോട്ട്-നന്മയുടെ വോട്ട്" എന്നെഴുതിയ ബാനറില്‍ തങ്ങളുടെ കൈയ്യൊപ്പ് രേഖപ്പെടുത്തണമെന്നുള്ള സ്വീപ് ടീമിന്‍റെ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഓരോ പൗരനും ജനാധിപത്യത്തിന്‍റെ കാവലാളാണെന്നും ജനാധിപത്യം സംരക്ഷിക്കുന്നതിന് ഓരോ പൗരനും തങ്ങളുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്നുമുള്ള ബോധവല്‍കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details