കേരളം

kerala

ETV Bharat / state

മഴക്കെടുതി; ആലപ്പുഴയില്‍ കൺട്രോൾ റൂമുകൾ തുറന്നു - rain disasters

ജില്ലാ കേന്ദ്രം എന്ന നിലയിൽ കലക്ടറേറ്റ് ജില്ലയിലെ ആറ് താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്. കലക്‌ടറേറ്റ് കൺട്രോൾ റൂം നമ്പർ - 0477 2236831

മഴക്കെടുതി  ആലപ്പുഴ കൺട്രോൾ റൂം  alappuzha control room  rain disasters  alappuzha rain updates
മഴക്കെടുതി; ആലപ്പുഴയില്‍ കൺട്രോൾ റൂമുകൾ തുറന്നു

By

Published : Aug 7, 2020, 8:56 PM IST

ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ കേന്ദ്രം എന്ന നിലയിൽ കലക്ടറേറ്റ് ജില്ലയിലെ ആറ് താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്. കലക്‌ടറേറ്റ് കൺട്രോൾ റൂം നമ്പർ - 0477 2236831

ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ;

കുട്ടനാട് -0477-2702221, കാർത്തികപ്പള്ളി- 0479-2412797, അമ്പലപ്പുഴ- 04772253771, ചെങ്ങന്നൂർ- 04792452334, ചേർത്തല- 0478- 2813103, മാവേലിക്കര- 0479 2302216. സംസ്ഥാനത്ത് മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details