കേരളം

kerala

ETV Bharat / state

പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് - covid transmission

ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി കഴിഞ്ഞ് എത്തിയാൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല മെ‍ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആലപ്പുഴ  പൊതു ഗതാഗതം  ജീവനക്കാർ  രോഗ വ്യാപനം  ആരോഗ്യ വകുപ്പ്  Alappuzha  Public transport  covid transmission  alappuzha covid update
പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

By

Published : Jul 30, 2020, 9:57 PM IST

ആലപ്പുഴ: കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ജോലി കഴിഞ്ഞ് എത്തിയാൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല മെ‍ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജീവനക്കാര്‍ മൂന്ന് ലെയര്‍ ഉള്ള മാസ്‌ക്ക് ശരിയായ വിധം ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുന്ന രീതിയിൽ യാത്രക്കാരുടെ സവാരി ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടു നിൽക്കണം. ഓരോ യാത്രക്കും മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

യാത്രയ്ക്കിടയില്‍ ഛര്‍ദ്ദി, കഫം തുപ്പുക എന്നിവ ശ്രദ്ധിച്ചാല്‍ ബ്ലീച്ചിങ്ങ് ലായനി സ്പ്രേ ചെയ്യണം. വാഹനങ്ങള്‍ വൃത്തിയാക്കുമ്പോഴും സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ മാസ്ക്, കയ്യുറ എന്നിവ ധരിക്കുക. വീട്ടിലെത്തിയാൽ ഉടൻ കുളിക്കണമെന്നും വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും ശീലമാക്കണമെന്നും നിർദേശിച്ചു. വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഒതുക്കി വൃത്തിയാക്കുക. അണു നശീകരണത്തിനായി ഒരു ബ്ലീച്ചിങ്ങ് ലായനി ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details