കേരളം

kerala

ETV Bharat / state

ആശങ്കയുടെ നടുക്കടലിൽ നങ്കൂരമിട്ട പടക്കപ്പൽ ഇനി ആലപ്പുഴ തീരത്ത് - ആലപ്പുഴ

ഈ വർഷം ജനുവരിയിൽ നാവികസേനയിൽ നിന്ന് ഡീക്കമ്മീഷൻ ചെയ്ത അതോറിറ്റിഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്റ്റ് - 81 എന്ന യുദ്ധക്കപ്പൽ കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെ നാവികസേന ആസ്ഥനത്ത് നിന്ന് വേമ്പനാട് കായലിലൂടെ തണ്ണീർമുക്കത്ത് എത്തിച്ചത്.

DECOMMISSIONED INDIAN NAVY FAST ATTACK CRAFT T 81 IN ALAPPUZHA  പടക്കപ്പൽ ഇനി ആലപ്പുഴ തീരത്ത്  പടക്കപ്പൽ ആലപ്പുഴ തീരത്ത് സ്ഥാപിച്ചു  പടക്കപ്പൽ ആലപ്പുഴയിൽ സ്ഥാപിച്ചു  ഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്റ്റ് - 81  ഡീക്കമ്മീഷൻ  FAST ATTACK CRAFT T 81  FAST ATTACK CRAFT T 81 IN ALAPPUZHA  ആലപ്പുഴ  ആലപ്പുഴ കപ്പൽ
DECOMMISSIONED INDIAN NAVY FAST ATTACK CRAFT T 81 IN ALAPPUZHA

By

Published : Oct 23, 2021, 8:42 PM IST

ആലപ്പുഴ : ആശങ്കയുടെ നടുക്കടലിൽ നങ്കൂരമിട്ടിരുന്ന നാവികസേനയുടെ പടക്കപ്പൽ പ്രതിസന്ധികൾ അതിജീവിച്ച് ആലപ്പുഴ തീരത്തെത്തി. നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ തർക്കങ്ങളുടെ ഓളങ്ങളിൽ തട്ടികിടന്നിരുന്ന തടസങ്ങൾ ഏറെ താണ്ടിയാണ് ആലപ്പുഴ കടപ്പുറത്തെത്തിയത്. ദേശീയപാതാ വിഭാഗം ആലപ്പുഴ ബൈപ്പാസിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് താഴെക്കൂടി റെയില്‍പ്പാത മുറിച്ച് കടന്നാണ് കപ്പല്‍ ബീച്ചിലെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമില്‍ കപ്പല്‍ സ്ഥാപിച്ചു. ഒരു മാസത്തിലേറെക്കാലത്തെ സമാനതകളില്ലാത്ത പരിശ്രമത്തിനാണ് ഇതോടെ പരിസമാപ്തിയായത്.

ഈ വർഷം ജനുവരിയിൽ നാവികസേനയിൽ നിന്ന് ഡീക്കമ്മീഷൻ ചെയ്ത അതോറിറ്റിഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്റ്റ് - 81 എന്ന യുദ്ധക്കപ്പൽ കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെ നാവികസേന ആസ്ഥനത്ത് നിന്ന് വേമ്പനാട് കായലിലൂടെ തണ്ണീർമുക്കത്ത് എത്തിച്ചത്. ശേഷം തണ്ണീര്‍മുക്കത്ത് നിന്ന് കരകയറിയ പടക്കപ്പല്‍ 23ന് റോഡ് മാര്‍ഗം ആലപ്പുഴയിലേയ്ക്ക് യാത്ര ആരംഭിച്ചു. നിരവധിയായ പ്രതിസന്ധികള്‍ അതിജീവിച്ച് പടക്കപ്പല്‍ ചേര്‍ത്തല നഗരം വഴി ദേശീയപാതയിലൂടെ ആലപ്പുഴ ബൈപ്പാസിന്‍റെ പ്രവേശന കവാടത്തിലെത്തി.

ആശങ്കയുടെ നടുക്കടലിൽ നങ്കൂരമിട്ട പടക്കപ്പൽ ഇനി ആലപ്പുഴ തീരത്ത്

തുടര്‍ന്ന് ബൈപ്പാസിലൂടെ ബീച്ചിന്‍രെ മുകള്‍ഭാഗത്തെത്തിച്ച് ക്രെയിൻ ഉപയോഗിച്ച് താഴെ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനുള്ള സാങ്കേതിക തടസങ്ങളാണ് യാത്രയ്ക്ക് പ്രതിസന്ധിയായത്. ബൈപ്പാസിലൂടെ കൊണ്ട് പോകുന്നതിന് ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക അനുമതി ലഭിച്ചില്ല. കപ്പലിന്‍റെ ഭാരമാണ് തടസമായത്. തുടര്‍ന്ന് കപ്പലിന്‍റെ വിവിധ ഭാഗങ്ങള്‍ അഴിച്ച് മാറ്റിയെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ മൂന്നാഴ്ചക്കാലം കപ്പല്‍ ബൈപ്പാസിന്‍റെ പ്രവേശന കവാടത്തില്‍ വച്ചിരിക്കുകയായിരുന്നു.

READ MORE: 'കരകയറിയ പടക്കപ്പല്‍' പുറപ്പെട്ടു, ഇനി ആലപ്പുഴയില്‍ കാണാം...

തുടര്‍ന്ന് പാലത്തിന് താഴെക്കൂടി റെയില്‍വേ ലെവല്‍ ക്രോസ് വഴി കൊണ്ട് പോകാന്‍ നടത്തിയ ശ്രമമാണ് വിജയത്തിലെത്തിയത്. ഇതിനായി എട്ട് ലക്ഷത്തോളം രൂപ റെയില്‍വേയ്ക്ക് നല്‍കേണ്ടി വന്നു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ ലെവല്‍ ക്രോസ് കടന്നു. 12 മണിയോടെ പടക്കപ്പല്‍ ബീച്ചിലെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമില്‍ കപ്പല്‍ ഉറപ്പിച്ചു.

കപ്പലിന്‍റെ വരവോടെ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് ലഭിക്കുമെന്നും ഹൗസ്ബോട്ട് മേഖലയിലെത്തുന്ന വിനോദസഞ്ചാരികളിൽ നല്ലൊരു ശതമാനവും ബീച്ചിലേക്ക് കൂടി എത്തുന്നുണ്ടെന്നും ബാക്കിയുള്ള സഞ്ചാരികളെ കൂടി ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളും വിനോദങ്ങളും കപ്പൽ സ്ഥാപിച്ചതിന് അനുബന്ധമായി ആലപ്പുഴ ബീച്ചിൽ ഒരുക്കുമെന്നും പി.പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.

കപ്പലിന്‍റെ യാത്രയിലുടനീളം തടസമായി നിൽക്കുന്ന മരങ്ങളൂം മരച്ചില്ലകളും വെട്ടിമാറ്റിയായിരുന്നു യാത്ര. അപൂര്‍വമായ കാഴ്ച കാണാന്‍ ആയിരക്കണക്കിന് ജനങ്ങളും തടിച്ച് കൂടിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി അധികൃതരും അനുബന്ധ തൊഴിലാളികളും ജീവനക്കാരും വിവരണാതീതമായ പ്രതിസന്ധിയാണ് നേരിട്ടത്. നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ബീച്ച് മ്യൂസിയത്തില്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കാനാണ് തീരുമാനം. ആലപ്പുഴയിലെത്തിയ പടക്കപ്പൽ ഹൗസ്ബോട്ടും ലൈറ്റ്ഹൗസും പോലെ തന്നെ ആലപ്പുഴയുടെ പ്രതീകങ്ങളിൽ ഒന്നായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ABOUT THE AUTHOR

...view details