കേരളം

kerala

ETV Bharat / state

തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ - Kuttanad

പ്രളയകാലത്തുൾപ്പടെ കരുത്തേകി കൂടെ നിന്ന അദ്ദേഹത്തിന് ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണുള്ളതെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു

death of Thomas Chandy  തോമസ് ചാണ്ടി  മന്ത്രി പി തിലോത്തമൻ  കുട്ടനാട്ർ  Kuttanad  Minister P Thilothaman
തോമസ് ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് കുട്ടനാടന്‍ ജനതയുടെ പ്രിയ നേതാവിനെ; മന്ത്രി പി തിലോത്തമൻ

By

Published : Dec 21, 2019, 5:28 AM IST

ആലപ്പുഴ: കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയുടെ വേർപാട് നാടിന് വലിയ നഷ്ടമാണെന്ന് മന്ത്രി പി.തിലോത്തമൻ. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ കുട്ടനാടൻ ജനതക്ക് തങ്ങളുടെ പ്രിയ നേതാവിനെയാണ് നഷ്ടമായത്. കുട്ടനാട് ഉൾപ്പെടെ നാടിന്‍റെ എല്ലാ പ്രശ്നങ്ങളിലും വലിയ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കരുത്തേകി കൂടെ നിന്ന അദ്ദേഹത്തിന് ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണുള്ളത്. നിയമസഭാ സാമാജികനായി വന്ന കാലം മുതൽ താനുമായി തോമസ് ചാണ്ടി നല്ല സൗഹൃദമായിരുന്നുവെന്നും തിലോത്തമൻ പറഞ്ഞു.

തോമസ് ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് കുട്ടനാടന്‍ ജനതയുടെ പ്രിയ നേതാവിനെ; മന്ത്രി പി തിലോത്തമൻ

ABOUT THE AUTHOR

...view details