പശുവിനെ കുളിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു - ആലപ്പുഴയില്‍ പശുവിനെ കുളിപ്പിക്കുന്നതിനിടെ യുവാവ് വൈദ്യുതിതാഘാതമേറ്റ് മരിച്ചു
പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മേനാശ്ശേരി അമ്മത്ത്‌ശേരി ശശിയുടെ മകൻ ഉണ്ണി (30) ആണ് മരിച്ചത്
ആലപ്പുഴ: പട്ടണക്കാട് മേനാശ്ശേരിയിൽ പശുവിനെ കുളിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മേനാശ്ശേരി അമ്മത്ത്‌ശേരി ശശിയുടെ മകൻ ഉണ്ണി (30) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ തൊഴുത്തിൽ പശുവിനെ കുളിപ്പിക്കുന്നതിനിടെയാണ് ഉണ്ണിക്ക് ഷോക്കേറ്റത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേർത്തല ഓട്ടോ കാസ്റ്റിലെ താൽക്കാലിക ജീവനക്കാരനാണ്. അമ്മ: ഉദയമ്മ, ഭാര്യ: സുബി, മകന്‍:ആദി കൃഷ്ണൻ.
TAGGED:
latest alapuzha