ആലപ്പുഴ: മൂവാറ്റുപുഴയാറിൽ ചാടിയ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ പൂച്ചക്കൽ ഊടുപുഴ, പെരുമ്പളം സൗത്ത് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശനിയാഴ്‌ച എട്ട് മണിയോടെയാണ് പെണ്‍കുട്ടികള്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറിലേക്ക് ചാടിയത്.
മൂവാറ്റുപുഴയാറിൽ ചാടിയ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി - woman deadbody found
കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു
മൂവാറ്റുപുഴയാറിൽ ചാടിയ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി
ഉച്ച മുതല്‍ രണ്ട് പേരെയും പ്രദേശത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഏഴ് മണിയോടെ പാലത്തിന് മുകളില്‍ നിന്ന് ഇരുവരും ആറ്റിലേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസിന് ലഭ്യമായ വിവരം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഒരു തൂവാലയും ചെരുപ്പും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.