ആലപ്പുഴ:ഡിസിസി പുനഃസംഘടനയും നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആലപ്പുഴ കോൺഗ്രസിലും പൊട്ടിത്തെറി. ഡിസിസി അംഗവും ആലപ്പുഴ നഗരസഭ മുൻ ചെയർമാനും നിലവിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് നഗരസഭാംഗവുമായ ഇല്ലിക്കൽ കുഞ്ഞുമോൻ ഇടതുപക്ഷത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.
സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ പ്രതികരിച്ചു. നിരവധി പ്രവർത്തകരാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വരുന്നത്.