ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊമ്മാടിയിലെ ബൈപ്പാസ് പ്രവേശന കവാടത്തിനു മുന്നിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ബൈപ്പാസ്; കെ സി വേണുഗോപാലിന് ഡിസിസിയുടെ സ്വീകരണം - ഡിസിസിയുടെ സ്വീകരണം
കൊമ്മാടിയിലെ ബൈപ്പാസ് പ്രവേശന കവാടത്തിനു മുന്നിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു.
എംപി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും ആലപ്പുഴ ബൈപ്പാസ് പൂർത്തീകരണത്തിനായി കെ സി വേണുഗോപാൽ വഹിച്ച പങ്കിനെ വിസ്‌മരിക്കുകയും ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ ജനപ്രതിനിധികളെ ഒഴിവാക്കിയതിലും പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വിവിധ ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ഉപഹാരങ്ങളും കെ സി വേണുഗോപാലിന് സമ്മാനിച്ചു. കെപിസിസി - ഡിസിസി ഭാരവാഹികളും വിവിധ ജനപ്രതിനിധികളും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കെ സി വേണുഗോപാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചെറു അഭിവാദ്യ പ്രകടനങ്ങളും സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു.