കേരളം

kerala

ETV Bharat / state

മിൽമ കാലിത്തീറ്റ ഫാക്‌ടറിയിൽ തർക്കം, തെക്കൻ ജില്ലകളില്‍ കാലിത്തീറ്റയില്ല - CITU

ലോറി ഡ്രൈവർമാരും, കരാറുകാരും തമ്മിൽ ഒരാഴ്ചയായി തുടരുന്ന തർക്കം കാരണം തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കുള്ള കാലിത്തീറ്റ വിതരണം നിലച്ചിരിക്കുകയാണ്

മിൽമ  മിൽമ കാലിത്തീറ്റ ഫാക്റ്ററി  ക്ഷീരകർഷകർ  കാലിത്തീറ്റ  Milma  Fodder  സിഐടിയു  CITU  Milma Cattle Feed
പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്റ്ററിയിലെ തർക്കം, പ്രതിസന്ധിയിലായി ക്ഷീരകർഷകർ

By

Published : May 12, 2021, 5:25 PM IST

Updated : May 12, 2021, 5:38 PM IST

ആലപ്പുഴ: ചേർത്തല പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്‌ടറിയിലെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കാലിത്തീറ്റ വിതരണം നിലയ്ക്കുന്നു. ലോറി ഡ്രൈവർമാരും, കരാറുകാരും തമ്മിൽ ഒരാഴ്ചയായി തുടരുന്ന തർക്കമാണ് കാലിത്തീറ്റ വിതരണം നിലയ്ക്കാൻ കാരണം.

കാലിത്തീറ്റ കൊണ്ടു പോകാൻ കമ്പനിയിൽ അഞ്ച് കരാറുകാരാണുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് കാലിത്തീറ്റ എത്തിക്കുന്നതിന് കരാറെടുത്തവർ ജില്ലയിലുള്ള ലോറിക്കാർക്ക് ഓട്ടം നൽകാത്തതാണ് തർക്കത്തിനും പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. കാലാകാലങ്ങളായി ലഭിക്കുന്ന ഓട്ടം ഇല്ലാതാക്കി റിട്ടേൺ ട്രിപ്പ് ലോറികൾ ഉപയോഗിക്കുകയാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. തർക്കം രൂക്ഷമായതോടെ, പുറമേ നിന്ന് വരുന്ന ലോറികൾ ഇവർ തടഞ്ഞു. സംഭവത്തിന് പിന്നിൽ മാനേജ്മെന്‍റിലെ ചിലർ നടത്തുന്ന ഗൂഢാലോചനയാണെന്ന് ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആന്‍റ് ക്ലീനേഴ്സ് യൂണിയൻ സിഐടിയു യൂണിറ്റ് കൺവീനർ എസ്പി‌ സുമേഷ് പറഞ്ഞു.

പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്റ്ററിയിലെ തർക്കം, പ്രതിസന്ധിയിലായി ക്ഷീരകർഷകർ

READ MORE:കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് നയത്തില്‍ സുപ്രീം കോടതിയുടെ 'സുപ്രീം' ഇടപെടൽ

എന്നാൽ ടണ്ണേജ് അടിസ്ഥാനത്തിലാണ് കരാറെടുത്തിട്ടുള്ളതെന്നും അതിന്‍റെ അടിസ്ഥാനത്തിൽ ഓടാൻ ലോറിത്തൊഴിലാളികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും കരാറുകാരായ സജീറും, സജിനും വ്യക്തമാക്കി. ഒരാഴ്ചയായി തുടരുന്ന തർക്കത്തിനും, പ്രതിസന്ധിക്കും പരിഹാരം കാണാൻ നടത്തിയ ചർച്ചകളിലൊന്നും തീരുമാനമായിട്ടില്ല. ഇതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ക്ഷീരകർഷകരും പ്രതിസന്ധിയിലായിട്ടുണ്ട്. തർക്കം തുടർന്നാൽ രണ്ട് ജില്ലകളിലേക്കുമുള്ള കാലിത്തീറ്റ വിതരണം പൂർണമായും നിലക്കുമെന്നാണ് സൂചന.

READ MORE:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം

Last Updated : May 12, 2021, 5:38 PM IST

ABOUT THE AUTHOR

...view details