കയര് കേരള 2019ന്‍റെ ഭാഗമായി സൈക്ലത്തോണ്‍ - ആലപ്പുഴ
ആലപ്പി ബൈക്കേഴ്സ് ക്ലബ്ബ്, കായംകുളം ഫ്രീ വീലേഴ്സ് സൈക്ലിംഗ് ക്ലബ്ബ്, ആലപ്പി സൈക്ലിംഗ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ നൂറിലേറെ പേര്‍ സൈക്ലത്തോണില്‍ പങ്കെടുത്തു
![കയര് കേരള 2019ന്‍റെ ഭാഗമായി സൈക്ലത്തോണ്‍ കയര്‍ കേരള 2019 latest malayalam vartha updates latest vartha malayalm ആലപ്പുഴ സൈക്ലത്തോണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5251369-thumbnail-3x2-cycle.jpg)
ആലപ്പുഴ: കയര്‍ കേരള 2019ന്‍റെ ഹരിതസന്ദേശം കൂടുതല്‍ ആളുകളിലേക്കെത്തിക്കാനായി ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴയിലേക്ക് സൈക്ലത്തോണ്‍ നടത്തി. പരിപാടി ചേര്‍ത്തല പോളിടെക്നിക്കില്‍ ചലച്ചിത്ര താരങ്ങളായ മെറിന്‍ ഫിലിപ്പ്, സിത്താര വിജയന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ആലപ്പി ബൈക്കേഴ്സ് ക്ലബ്ബ്, കായംകുളം ഫ്രീ വീലേഴ്സ് സൈക്ലിംഗ് ക്ലബ്ബ്, ആലപ്പി സൈക്ലിംഗ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ നൂറിലേറെ പേര്‍ സൈക്ലത്തോണില്‍ പങ്കെടുത്തു. ആലപ്പുഴ ടൗണ്‍ ചുറ്റി ഇഎംഎസ് സ്റ്റേഡിയത്തില്‍ സൈക്ലത്തോണ്‍ സമാപിച്ചു. സമാപന സൈക്കിളിംഗിലും ഉദ്ഘാടകരായ ചലച്ചിത്രതാരങ്ങള്‍ പങ്കെടുത്തു. കയര് കേരള സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.