ആലപ്പുഴ: കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യുന്നു. കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പി ഷാജി സുഗുണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 11.30തോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി. കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ബുധനാഴ്ച അവസാനിക്കാനിരിക്കേയാണ് ക്രൈംബ്രാഞ്ച് നടപടി. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജി സുഗുണനെ മാറ്റണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
സാമ്പത്തിക ക്രമക്കേട്; വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്യുന്നു - crime branch questions vellappally nadeshan
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്
![സാമ്പത്തിക ക്രമക്കേട്; വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്യുന്നു സാമ്പത്തിക ക്രമക്കേട് കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ crime branch questions vellappally nadeshan fund scam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8071766-726-8071766-1595048511117.jpg)
സാമ്പത്തിക ക്രമക്കേട്: വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്യും
സാമ്പത്തിക ക്രമക്കേട്: വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്യുന്നു
1997- 98 കാലഘട്ടത്തിൽ എസ്എന്‍ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത പണത്തില്‍ നിന്ന് ആഘോഷ കമ്മിറ്റിയുടെ കൺവീനറായിരുന്ന വെള്ളാപ്പള്ളി നടേശന്‍ 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആരും പരസ്യമായി ചോദ്യം ചെയ്തില്ല. തുടർന്ന് ട്രസ്റ്റ് അംഗമായ പി. സുരേന്ദ്രബാബുവാണ് 2004ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്.
Last Updated : Jul 18, 2020, 2:34 PM IST