കേരളം

kerala

ETV Bharat / state

വിഭാഗീയതയുണ്ട്, തിരുത്തി മുന്നോട്ട് പോകും: സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട് - cpm state conference

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പരാമർശമുള്ളത്.

സിപിഎം സംസ്ഥാന സമ്മേളനം  സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്  കോടിയേരി ബാലകൃഷ്ണൻ  CPM REPORT  Kodiyeri Balakrishnan  cpm state conference
ചിലയിടങ്ങളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്; തിരുത്തി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രവർത്തന റിപ്പോർട്ട്

By

Published : Mar 1, 2022, 7:47 PM IST

ആലപ്പുഴ: സംസ്ഥാനത്തെ പാർട്ടിയിൽ ചിലയിടങ്ങളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും അവ തിരുത്തി മുന്നോട്ടു പോകണമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പരാമർശമുള്ളത്.

ആലപ്പുഴ ഉൾപ്പെടെയുള്ള ചില ജില്ലകളിൽ പ്രാദേശിക തലത്തിൽ വിഭാഗീയത ഇപ്പോഴും ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. അരൂർ ഉപതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് ജില്ലയിലെ സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തെ ബാധിച്ചിട്ടുണ്ട്. പ്രവർത്തകരെ കൂടി ബാധിക്കുന്ന തരത്തിൽ ചിലരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം തെറ്റായ നീക്കങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.

also read: യുക്രൈന്‍ പ്രതിസന്ധി: ഒഴിപ്പിക്കല്‍ ദൗത്യത്തിനിറങ്ങാന്‍ വ്യോമസേനയോട് പ്രധാനമന്ത്രി

തിരുത്തേണ്ടവർ അവ തിരുത്തി തന്നെ മുന്നോട്ട് പോകണം. ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും വിധമുള്ളതും പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമല്ലാത്തതുമായ പ്രവർത്തനങ്ങളും പ്രവണതകളും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർമുണ്ട്.

ABOUT THE AUTHOR

...view details