ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം. ഇരുവിഭാഗത്തിനും സ്വാധീനമുള്ള പ്രദേശത്ത് കാലങ്ങളായി ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ ഇരുവിഭാഗവും ഏറ്റുമുട്ടുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു.
മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം; നിരവധി പേർക്ക് പരിക്ക് - മണ്ണഞ്ചേരിയിൽ വൻ പൊലീസ് സന്നാഹം
പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇരുവിഭാഗം നേതാക്കളും ധാരണയിൽ എത്തിയിരുന്നു. ഈ വ്യവസ്ഥ തെറ്റിച്ചാണ് എസ്‌ഡിപിഐ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം ആരോപിക്കുന്നു.
മണ്ണഞ്ചേരിയിൽ വീണ്ടും സിപിഎം-എസ്‌ഡിപിഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്
ഇതിനെ തുടർന്ന് പൊലീസ് സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇരുവിഭാഗവും ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ധാരണയിൽ എത്തിയിരുന്നു. അതിനു ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവിഭാഗം പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.