ആലപ്പുഴ:തോട്ടപ്പള്ളിയിലെ സി.പി.എം പ്രവർത്തകൻ സജീവന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സജീവന്റെ തിരോധാനം അതീവ ദുഃഖകരമാണ്. ഇത്രയും നാളായിട്ടും ഒരു സൂചന പോലും പൊലീസിന് ലഭിച്ചില്ല എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും സംശയം തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
തിരോധാനത്തിന് ദിവസങ്ങൾക്ക് മുൻപ് സജീവനെ മൂന്ന് പേർ വിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ മൊഴി നൽകിയിരുന്നു. സംശയമുള്ള ആളുകളുടെ പേരുകൾ വീട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അവരെ പോലും വേണ്ടരീതിയിൽ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സജീവനെ കണ്ടെത്താൻ കഴിയില്ല.