ആലപ്പുഴ:കായംകുളം വള്ളികുന്നത്ത് പതിനഞ്ചുകാരനെ ക്ഷേത്രപരിസരത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രാദേശിക ഹർത്താൽ ആചരിക്കുന്നു. വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്‍റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് കൊല്ലപ്പെട്ടത്.
15കാരന്‍റെ കൊലപാതകം; വള്ളികുന്നത്ത് സിപിഎം ഹർത്താൽ - സിപിഎം ഹർത്താൽ
വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തിനിടെയാണ് കൊലപ്പെടുത്തിയത്.
അഭിമന്യു കൊലപാതകം; വള്ളികുന്നത്ത് സിപിഎം ഹർത്താൽ
വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തിനിടെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
Last Updated : Apr 15, 2021, 2:15 PM IST