ആലപ്പുഴ : പണിമുടക്ക് ദിനത്തിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റിനെയും ഭാര്യയെയും തടഞ്ഞ സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ. പണിമുടക്കിൽ നിന്ന് ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയിരുന്നതാണ്. എന്നിട്ടും ഹൗസ്ബോട്ട് യാത്രയ്ക്കിടെ എന്ത് കൊണ്ട് തടഞ്ഞുവെന്ന കാര്യം പാർട്ടി നേതൃത്വം പരിശോധിക്കും. സംഭവത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറസ്റ്റിലായവർക്ക് പാർട്ടി ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ആർ. നാസർ വ്യക്തമാക്കി.
ഹൗസ്ബോട്ട് തടഞ്ഞ സംഭവം; ഖേദം പ്രകടിപ്പിച്ച് സിപിഎം - പണിമുടക്ക് ദിനം
കുറ്റക്കാർക്ക് പാർട്ടി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു
സിപിഎം
സിഐടിയു പ്രവർത്തകരാണെന്ന് ബോധ്യമില്ലാത്തത് കൊണ്ടാണ് സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സിഐടിയു പ്രവർത്തകരുടെ ഭാഗത്ത് നിന്നും അത്തരമൊരു പ്രവൃത്തി ഉണ്ടാവാൻ പാടില്ലായിരുന്നെന്നും അങ്ങനെ തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.