ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണത്തില്‍ എംഎസ്എം സ്‌കൂളിന് സമീപം വൈദ്യൻവീട്ടിൽ തറയിൽ സിയാദാണ് മരിച്ചത്. കായംകുളം പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ പൊലീസ് തെരയുന്നുണ്ട്.
ക്വട്ടേഷന്‍ സംഘം സിപിഎം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി - cpm news
കായംകുളം ഫയർസ്റ്റേഷന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം. എംഎസ്എം സ്‌കൂളിന് സമീപം വൈദ്യൻവീട്ടിൽ തറയിൽ സിയാദാണ് മരിച്ചത്
സിയാദ്
കായംകുളം ഫയർസ്റ്റേഷന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റെയിൽവേ ഓവർ ബ്രിഡ്‌ജിന് സമീപം മത്സ്യ വ്യാപാരം നടത്തുന്നയാളാണ് കൊല്ലപ്പെട്ട സിയാദ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Last Updated : Aug 19, 2020, 1:44 AM IST