കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്‍റെ നൂറാം വാർഷികം: ആലപ്പുഴയില്‍ വിവിധ പരിപാടികൾ - കൊവിഡ് വ്യാപനം
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആലപ്പുഴ:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്‍റെ നൂറാം വാർഷികത്തില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഈമാസം 17ന് ജില്ലയില്‍ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാന്‍ തീരുമാനം. ജില്ലയിലെ എല്ലാ പാർട്ടി ബ്രാഞ്ചുകളും 155 ലോക്കൽ കമ്മിറ്റികളും കേന്ദ്രീകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക. 1920 ഒക്ടോബര്‍ 17നാണ് പാർട്ടി രൂപീകൃതമായത്. അതിന്‍റെ ഭാഗമായി വെബിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൂർണമായും സഹകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കാനും പാർട്ടി ജില്ലാ ഘടകം തീരുമാനിച്ചു.