കേരളം

kerala

ETV Bharat / state

അഭിമന്യു കൊലപാതകം: ആർഎസ്എസിന് എതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി - CPIM_DISTRICT_SECRATARY

ആര്‍.എസ്.എസ് - ബി.ജെ.പി നേതൃത്വം ഇതില്‍ പങ്കിലെന്ന് പറയുമ്പോള്‍ കാലങ്ങളായി ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങൾ തെളിയിക്കുന്നുണ്ടെന്നും സി.പി.എം.

ആർഎസ്എസിന് എതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി  അഭിമന്യു കൊലപാതകം  അഭിമന്യു കൊലപാതകം: ആർഎസ്എസിന് എതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി  CPIM_DISTRICT_SECRATARY_RESPONSE_TO_VALIKKUNNAM_ABHIMANYU_DEATH_  CPIM_DISTRICT_SECRATARY  _VALIKKUNNAM_ABHIMANYU_DEATH_
ആർഎസ്എസിന് എതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

By

Published : Apr 15, 2021, 7:40 PM IST

ആലപ്പുഴ: പിഞ്ചുകുഞ്ഞുങ്ങളെ പോലും ആർഎസ്എസും ബിജെപിയും കൊലക്കത്തിക്ക് ഇരയാകുന്നുവെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. വള്ളികുന്നം പഞ്ചായത്തില്‍ പടയണിവെട്ടം ക്ഷേത്രത്തില്‍ വിഷു ഉത്സവദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ്. പ്രത്യേക പരിശീലനം സിദ്ധിച്ച ആര്‍.എസ്.എസ് ക്രിമിനലുകളാണ് കൊലപാതകത്തിന് പിന്നില്‍. കാപ്പ ചുമത്തി ജയിലിലടച്ചിട്ടുള്ള ഏതാനും ചില ആര്‍.എസ്.എസ് ക്രിമിനലുകള്‍ വള്ളികുന്നത്ത് താവളമടിച്ചാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആര്‍.എസ്.എസ് - ബി.ജെ.പി നേതൃത്വം ഇതില്‍ പങ്കിലെന്ന് പറയുമ്പോള്‍ കാലങ്ങളായി ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങൾ തെളിയിക്കുന്നുണ്ടെന്നും ആർ നാസർ ചൂണ്ടിക്കാട്ടി.

കൂടുതൽ വായനയ്‌ക്ക്:സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് ഡിവൈഎഫ്ഐ

ശാഖയില്‍ ചെല്ലാത്തതിന് അനന്തു എന്ന പ്ലസ്ടു വിദ്യാര്‍ഥിയെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആർഎസ്എസുകാർ കൊലചെയ്തിരുന്നു. ക്രിമിനലുകളെ ഉപയോഗിച്ച് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തനം തിരുത്തണമെന്നും നാസർ ആവശ്യപ്പെട്ടു. ആർ നാസറിനൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎസ് സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിപി ചിത്തരഞ്ജൻ, ആർ രാജേഷ് എംഎൽഎ എന്നിവരും കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ വീട് സന്ദർശിച്ചു.

കൂടുതൽ വായനയ്‌ക്ക്:മകന് രാഷ്‌ട്രീയമില്ലെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ അച്ഛൻ

ABOUT THE AUTHOR

...view details