ആലപ്പുഴ: കൊവിഡ് വാക്‌സിന്‍ ജില്ലയിലെത്തി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തിൽ എത്തിച്ച വാക്‌സിൻ ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ, ഡിഎംഒ ഡോ. എൽ അനിതകുമാരിയും ചേർന്ന് ഏറ്റുവാങ്ങി. 22460 ഡോസ് വാക്‌സിനാണ് എത്തിച്ചത്. വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടര്‍ പറഞ്ഞു.
കൊവിഡ് വാക്‌സിൻ ജില്ലയിലെത്തി; ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ - vaccine distribution news
ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലാണ് ഈ മാസം 16 മുതല്‍ വാക്‌സിന്‍ വിതരണം നടക്കുക. 22460 ഡോസ് വാക്‌സിനാണ് എത്തിച്ചിരിക്കുന്നത്
എ അലക്‌സാണ്ടർ
ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് 16 മുതല്‍ വാക്‌സിൻ നൽകും. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ആര്‍എച്ച്റ്റിസി. ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് വാക്‌സിനേഷന്‍ സൗകര്യം. ഈ ഒമ്പതു കേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിതരണം.
Last Updated : Jan 15, 2021, 4:53 AM IST