ആലപ്പുഴ: മുൻകൂർ രജിസ്റ്റർ ചെയ്യാതെ മെഗാ ക്യാമ്പുകളിൽ നേരിട്ടെത്തി കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അവസരം ഉണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 നും 59 വയസിനുമിടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് അവസരം. 60 വയസിന് മുകളിൽ പ്രായമുള്ളവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകളും 45 നും 59 വയസിനുമിടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർ ചികിത്സിക്കുന്ന ഡോക്‌ടറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി ക്യാമ്പില്‍ നേരിട്ടെത്തി രജിസ്റ്റർ ചെയ്‌ത് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. വാക്‌സിൻ സൗജന്യമായി ലഭിക്കും.
മെഗാ വാക്‌സിനേഷൻ ക്യാമ്പുകളിൽ തത്സമയ രജിസ്‌ട്രേഷനിലൂടെ കൊവിഡ് വാക്‌സിൻ സ്വീകരിക്കാം - സൗജന്യ കൊവിഡ് വാക്സിൻ
തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് സർക്കാർ നിശ്ചയിച്ച 250 രൂപ അടയ്‌ക്കേണ്ടതാണ്
മെഗാ ക്യാമ്പുകൾ കൂടാതെ എല്ലാ സർക്കാർ പ്രാഥമിക, കുടുംബ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ല ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും വാക്‌സിൻ സൗജന്യമായി ലഭിക്കും. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് സർക്കാർ നിശ്ചയിച്ച 250 രൂപ അടയ്‌ക്കേണ്ടതാണ്. പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാല, മാവേലിക്കര, ചേർത്തല, കായംകുളം ടൗൺ ഹാളുകൾ, ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളജ്, ആറാട്ടുപുഴ സെന്‍റ് മേരീസ് പാരിഷ് ഹാൾ, തങ്കി, കടക്കരപ്പള്ളി, നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പ്, സെന്‍റ് സെബാസ്റ്റ്യൻ പിൽഗ്രിം അർത്തുങ്കൽ ബസലിക്ക എന്നിവിടങ്ങളിൽ മെഗാ ക്യാമ്പുകൾ നടക്കുന്നുണ്ട്.