കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ 364 പേർക്ക് കൂടി കൊവിഡ് - ALAPPUZHA COVID

345 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവരിൽ ഒമ്പത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 397 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആലപ്പുഴ കൊവിഡ്  ആലപ്പുഴ കൊവിഡ് വാര്‍ത്ത  ആലപ്പുഴ കൊവിഡ് കണക്ക്  ആലപ്പുഴ കൊവിഡ് രോഗം  ALAPPUZHA COVID  ALAPPUZHA COVID news
ആലപ്പുഴയില്‍ 364 പേർക്ക് കൂടി കൊവിഡ്

By

Published : Nov 17, 2020, 9:47 PM IST

ആലപ്പുഴ:ജില്ലയിൽ പുതുതായി 364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ വിദേശത്ത് നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 345 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവരിൽ ഒമ്പത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 397 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഇതോടെ ജില്ലയിൽ ഇതേവരെ രോഗമുക്തി നേടിയവരുടെ എണ്ണം 34050 ആയി. നിലവിൽ 8056 പേരാണ് ജില്ലയുടെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details