ആലപ്പുഴ:ജില്ലയിൽ ഇന്ന് 629 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ വിദേശത്തുനിന്നും രണ്ടു പേർ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയിൽ ഇന്ന് 604 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ രോഗമുക്തി നിരക്കിൽ വർധന - ആലപ്പുഴ കൊവിഡ്
ജില്ലയിൽ ഇന്ന് 604 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
![ആലപ്പുഴയിലെ രോഗമുക്തി നിരക്കിൽ വർധന COVID UPDATE ALAPPUZHA ALAPPUZHA news ALAPPUZHA covid ആലപ്പുഴയിലെ രോഗമുക്തി ആലപ്പുഴ കൊവിഡ് വാര്‍ത്ത ആലപ്പുഴ കൊവിഡ് ആലപ്പുഴയിലെ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9216127-154-9216127-1602954321316.jpg)
ജില്ലയിൽ ഇന്ന് 529 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17324 ആയി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 6682 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാവുന്നത് നേരിയ ആശ്വാസമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പിനും നൽകുന്നത്. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ കടുത്ത ജാഗ്രതയാണ് അധികൃതർ സ്വീകരിക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പും നിർദ്ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ നൽകുന്ന പ്രവർത്തനങ്ങളും ജില്ലയുടെ വിവിധയിടങ്ങളിൽ നടന്നുവരുന്നുണ്ട്.