ആലപ്പുഴയിൽ 424 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴ കൊവിഡ്
302 പേർ രോഗമുക്തരായി
![ആലപ്പുഴയിൽ 424 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു COVID_UPDATE_ALAPPUZHA_ ആലപ്പുഴ കൊവിഡ് ആലപ്പുഴയിലെ കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9077162-1057-9077162-1602003149018.jpg)
ആലപ്പുഴയിൽ 424 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ജില്ലയിൽ 424 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേര്‍ വിദേശത്തു നിന്നും 13 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ജില്ലയിൽ 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരുടെ എണ്ണം 11994 ആയി. നിലവിൽ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമായി 5463 പേർ ചികിത്സയിലുണ്ട്.