ആലപ്പുഴയില്‍ 267 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയില്‍ 267 പേർക്ക് കൂടി കൊവിഡ്
240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
![ആലപ്പുഴയില്‍ 267 പേർക്ക് കൂടി കൊവിഡ് latest covid 19 ആലപ്പുഴയില്‍ 267 പേർക്ക് കൂടി കൊവിഡ് latest alappy](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8755832-881-8755832-1599750360598.jpg)
ആലപ്പുഴയില്‍ 267 പേർക്ക് കൂടി കൊവിഡ്
ആലപ്പുഴ : ജില്ലയിൽ ഇന്ന് 267 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേർ വിദേശത്തുനിന്നും 18 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. മറ്റ് 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗബാധിതരായവരിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. അതേസമയം ജില്ലയിൽ ഇന്ന് 87 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 5369 പേരാണ് രോഗമുക്തരായത്. ജില്ലയിൽ നിലവിൽ വിവിധ ആശുപത്രികളിലായി ആകെ 1926 പേർ ചികിത്സയിലുണ്ട്.