ആലപ്പുഴ:ജില്ലയിൽ 272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 468 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 45,138 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 4241 പേരാണ് ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 272 പേർക്ക് കൂടി കൊവിഡ്; 468 പേർക്ക് രോഗമുക്തി
ജില്ലയിൽ ആകെ 45,138 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 4241 പേരാണ് ചികിത്സയിലുള്ളത്
അതേസമയം, സംസ്ഥാനത്ത് 4777 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 534 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 60,924 ആയി. 5217 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,72,911 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ശതമാനമാണ്.