ചെങ്ങന്നൂർ പൊലീസ് സ്‌റ്റേഷനിലെ 11 പൊലീസുകാര്‍ക്ക് കോവിഡ് - kerala police
ചെങ്ങന്നൂർ സ്‌റ്റേഷനില്‍ ആകെ 46 ഉദ്യോഗസ്ഥരാണുള്ളത്. ഇവരിൽ 11 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴ: ചെങ്ങന്നൂർ പൊലീസ് സ്‌റ്റേഷനിലെ 11 പൊലീസുകാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചെങ്ങന്നൂർ സ്‌റ്റേഷനില്‍ ആകെ 46 ഉദ്യോഗസ്ഥരാണുള്ളത്. ഇവരിൽ 11 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 14 പൊലീസുകാര്‍ നിരീക്ഷണത്തിലുമാണ്. ഇതു കൂടാതെ അവധിയില്‍ പോയിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. പൊലീസുകാർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്‌റ്റേഷൻ അണുവിമുക്തമാക്കി. സ്‌റ്റേഷന്‍റെ പ്രവർത്തനം താൽക്കാലിലമായി നിർത്തിവെക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നതായാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ലഭ്യമായ വിവരം. കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും വിവരം പ്രദേശത്തെ ആശാ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.