കേരളം

kerala

ETV Bharat / state

കൊവിഡ് 19: ആലപ്പുഴയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം - Covid cases in alappuzha

ജീവനക്കാര്‍ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ആലപ്പുഴ ജില്ലാ മജിസ്‌ട്രേറ്റ് അല്ക്‌സ് ജോസഫ് അറിയിച്ചു

Covid restrictions in government offices in Alappuzha  Covid cases in alappuzha  ആലപ്പുഴയിലെ കോവിഡ് കേസുകൾ
കൊവിഡ് വ്യാപനം രൂക്ഷം; സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം

By

Published : Apr 29, 2021, 4:23 AM IST

ആലപ്പുഴ: കാെവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അല്ക്‌സ് ജോസഫ് അറിയിച്ചു. പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനും ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമാണ് ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ പ്രവേശനം.

ജീവനക്കാര്‍ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കണം. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. പൊതുജനങ്ങളുടെ അപേക്ഷകളും പരാതികളും (ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയത്) സ്വീകരിക്കുന്നതിന് എല്ലാ ഓഫീസുകളുടെയും പ്രധാന കവാടത്തിന് മുമ്പില്‍ ഡ്രോപ് ബോക്സ് സ്ഥാപിക്കണം. പൊതുജനങ്ങള്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കി അപേക്ഷകളും പരാതികളും ബന്ധപ്പെട്ട ബോക്സില്‍ നിക്ഷേപിച്ച് സഹകരിക്കണം. ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണം. വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത ജീവനക്കാര്‍ അടിയന്തരമായി വാക്സിനേഷന്‍ എടുക്കണം. ഓഫീസ് മേധാവികള്‍ ഇക്കാര്യം ഉറപ്പാക്കണം. കലക്ടറേറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

ABOUT THE AUTHOR

...view details