കേരളം

kerala

ETV Bharat / state

കൊവിഡ് ബോധവൽക്കരണവുമായി ചേർത്തലയിൽ 'മാവേലി'യെത്തി - cherthala maveli

ലഘുലേഖ വിതരണവും പോസ്റ്റർ പ്രചരണവും മൈക്ക് അനൗൺസ്‌മെന്‍റുമായി ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാവേലിയുടെ പര്യടനം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു

കൊവിഡ് ബോധവൽക്കരണം  ചേർത്തല മാവേലി  cherthala maveli  covid prevention
കൊവിഡ്

By

Published : Aug 17, 2020, 7:17 AM IST

Updated : Aug 17, 2020, 11:05 AM IST

ആലപ്പുഴ: മുഖാവരണമിട്ട് കയ്യിൽ ഗ്ലൗസണിഞ്ഞ് സാമൂഹിക അകലം പാലിച്ച് ചേർത്തലയിലെത്തിയ മാവേലി തമ്പുരാൻ വേറിട്ട കാഴ്‌ചയാവുകയാണ്. കൊവിഡ് കാലത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമിടും മുൻപേ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ബോധവൽക്കരണ സന്ദേശവുമായാണ് ചേർത്തല പൊലീസിന്‍റെ മഹാബലി ചിങ്ങമാസാരംഭത്തിൽ തന്നെയെത്തിയത്.

കൊവിഡ് ബോധവൽക്കരണവുമായി ചേർത്തലയിൽ 'മാവേലി'യെത്തി

വൈറസ് വ്യാപനം നാടിനെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ഓണക്കാലത്ത് ജാഗ്രതയുണ്ടാകണമെന്ന് ഓർമിപ്പിക്കുകയാണ് മാവേലിത്തമ്പുരാൻ. ലഘുലേഖാ വിതരണവും പോസ്റ്റർ പ്രചരണവും മൈക്ക് അനൗൺസ്‌മെന്‍റുമായി ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പര്യടനം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു.

Last Updated : Aug 17, 2020, 11:05 AM IST

ABOUT THE AUTHOR

...view details