കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ഇരുചക്രവാഹനത്തിൽ ;ദൃശ്യങ്ങൾ പുറത്ത്

ആംബുലൻസ് ലഭിക്കാതിരുന്ന തുടർന്നാണ് ബൈക്കിൽ കൊണ്ടുപോയതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിശദീകരണം.

കൊവിഡ് രോഗി ഇരുചക്രവാഹനത്തിൽ  ആലപ്പുഴ കൊവിഡ് വാർത്ത  രോഗിയെ ആശുപത്രിയിലെത്തിച്ചു  ആലപ്പുഴയിൽ കൊവിഡ് രോഗി വാർത്ത  ബൈക്കിൽ ആശുപത്രിയിലെത്തിച്ചു  രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു  covid patient taken into centre in Bike  covid patient bike story  alappuzha covid story  covid patient alappuzha story
പുന്നപ്രയിലെ കൊവിഡ് രോഗിയെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച ദൃശ്യങ്ങൾ പുറത്ത്

By

Published : May 7, 2021, 12:38 PM IST

Updated : May 7, 2021, 1:02 PM IST

ആലപ്പുഴ: പുന്നപ്രയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഇരുചക്രവാഹനത്തിൽ. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നു. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലൻസ് ലഭിക്കാതിരുന്ന തുടർന്നാണ് ബൈക്കിൽ കൊണ്ടുപോയതെന്നും രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തിയതെന്നുമാണ് വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ വിശദീകരണം.

കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ഇരുചക്രവാഹനത്തിൽ

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ ഓക്‌സിജൻ സൗകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ പോകുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികളിൽ നിന്ന് ലഭ്യമായ വിവരം. ഇവിടെ ഡോക്ടർമാരും ഉണ്ടായിരുന്നില്ല. ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ദൃശ്യങ്ങളടക്കമുളള വാർത്ത പുറത്ത് വന്നതോടെ സംഭവം അന്വേഷിക്കാൻ കലക്ടർ എ അലക്സാണ്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി.

Last Updated : May 7, 2021, 1:02 PM IST

ABOUT THE AUTHOR

...view details