ജില്ലാ ജയിലിൽ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്‌തു - ജില്ലാ ജയില്‍ വാര്‍ത്ത
ആലപ്പുഴ നഗരസഭാ കൊവിഡ് 19മായി ബന്ധപ്പെട്ട് നൽകി വരുന്ന പ്രതിരോധ വർദ്ധക മരുന്നാണ് ജയിലില്‍ എത്തിച്ചത്
കൊവിഡ് മരുന്ന്
ആലപ്പുഴ: ആലപ്പുഴ നഗരസഭാ കൊവിഡ് 19മായി ബന്ധപ്പെട്ട് നൽകി വരുന്ന പ്രതിരോധ വർദ്ധക മരുന്ന് ജില്ലാ ജയിലിലെ അന്തേവാസികൾക് വിതരണം ചെയ്‌തു. ജയിൽ സൂപ്രണ്ട് സാജന് ഗുളിക നൽകി വാർഡ് കൗൺസിലർ എഎം നൗഫൽ വിതരണോദ്‌ഘാടനം നിർവഹിച്ചു. അസിസ്റ്റന്‍റ് ജയിലർ വി. കെ. രാജീവൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജിമ്മി സേവ്യർ, അസി. പ്രിസൺ ഓഫീസർമാരായ അരുൺകുമാർ, ജിനീഷ് മോൻ എന്നിവർ സംബന്ധിച്ചു.