കേരളം

kerala

ETV Bharat / state

കഞ്ഞിക്കുഴി പഞ്ചായത്തില്‍ 'ഞങ്ങള്‍ സഹായിക്കും' കോള്‍ സെന്‍റർ - കഞ്ഞിക്കുഴി പഞ്ചായത്ത്

ർത്തല എസ്.എന്‍. കോളേജിലെ എന്‍എസ്എസ് വോളന്‍റിയേഴ്‌സിന്‍റെയും കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഈ ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്

kanjikuzhi panchayath  ഞങ്ങള്‍ സഹായിക്കും കോള്‍ സെന്‍റർ  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  കഞ്ഞിക്കുഴി പഞ്ചായത്ത്  SN College cherthala
കഞ്ഞിക്കുഴി പഞ്ചായത്തില്‍ 'ഞങ്ങള്‍ സഹായിക്കും' കോള്‍ സെന്‍റർ

By

Published : Apr 23, 2021, 5:10 AM IST

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 'ഞങ്ങള്‍ സഹായിക്കും' എന്ന പേരില്‍ കോള്‍ സെന്‍റർ പ്രവര്‍ത്തനമാരംഭിച്ചു. ചേർത്തല എസ്.എന്‍. കോളജിലെ എന്‍എസ്എസ് വോളന്‍റിയേഴ്‌സിന്‍റെയും കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഈ ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും പുറമെ മരുന്ന്, ഭക്ഷണം, വൈദ്യ സഹായം എന്നിവയും സെന്‍ററിലൂടെ ലഭ്യമാകും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടർക്കും പഞ്ചായത്ത് അസി. സെക്രട്ടറിക്കുമാണ് ഹെൽപ് ഡെസ്‌കിന്‍റെ മേല്‍നോട്ടം ചുമതല. പ്രതിരോധം പ്രവർത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച പഞ്ചായത്തില്‍ ഡ്രൈഡേ ആചരിക്കും. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീടുകളില്‍ കൊവിഡ് ബോധവല്‍ക്കരണം നടത്തും. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ - 8281040894.

ABOUT THE AUTHOR

...view details