ആലപ്പുഴയില്‍ ഇന്ന് 65 പേർക്ക് കൊവിഡ് - സമ്പര്‍ക്കം വാര്‍ത്ത
46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.
![ആലപ്പുഴയില്‍ ഇന്ന് 65 പേർക്ക് കൊവിഡ് കൊവിഡ് 19 വാര്‍ത്ത covid 19 news സമ്പര്‍ക്കം വാര്‍ത്ത expantion news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8262141-201-8262141-1596300848039.jpg)
ആലപ്പുഴ: ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് 100 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 21 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 11 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. 12 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. രോഗമുക്തരായവരിൽ 54 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ജില്ലയിൽ നിലവിൽ ആകെ 699 പേർ വിവിധ ആശുപത്രികളിലായി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതുവരെ 1082 പേരാണ് ജില്ലയിൽ രോഗം മുക്തരായത്.