ആലപ്പുഴ: ജില്ലയിൽ ഇന്ന് 102 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 32 പേർ വിദേശത്ത് നിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 58 വയസുള്ള മുഹമ്മ സ്വദേശിയുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇതോടൊപ്പം ജില്ലയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ 102 പേർക്ക് കൂടി കൊവിഡ് - മുഹമ്മ സ്വദേശി
47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 58 വയസുള്ള മുഹമ്മ സ്വദേശിയുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇതോടൊപ്പം ജില്ലയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഇന്ന് 102 പേർക്ക് കൊവിഡ്
ഇവരിൽ ഒരാൾ ആലപ്പുഴയിൽ ജോലി ചെയ്യുന്ന ആംബുലൻസ് ഡ്രൈവറും മറ്റൊരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന മുളക്കുഴ സ്വദേശിനിയുമാണ്. ജില്ലയിൽ നിന്ന് 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതിൽ 22 പേർ നൂറനാട് ഐടിബിപിയിലെ ഉദ്യോഗസ്ഥരാണ്. ജില്ലയിൽ ആകെ 811 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 622 പേരാണ് രോഗമുക്തരായത്.