ആലപ്പുഴ: ജില്ലയിലെ മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ മാവേലിക്കര പിഎം ആശുപത്രിയില്‍ കൊവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റർ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍.രാജേഷ് എംഎല്‍എ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാവേലിക്കരയിലെ പി എം ആശുപത്രിയിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഏറെ ഉപകാര പ്രദമാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എംഎൽഎ പറഞ്ഞു.
മാവേലിക്കരയില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റർ പ്രവര്‍ത്തനം ആരംഭിച്ചു രോഗലക്ഷണങ്ങളില്ലാത്തവരെയായിരിക്കും ഇവിടെ ചിത്സിക്കുക. നിലവില്‍ 31 മുറികളിലായി 62 രോഗികള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാകും. നാല് ഡോക്ടര്‍മാര്‍, എട്ട് സ്റ്റാഫ് നഴ്‌സ്, 12 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരാണ് ഇവിടെ സേവനം ചെയ്യുക. 24 അംഗങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ടീമിന് 10 ദിവസം ഡ്യൂട്ടിയും 10 ദിവസം ഡ്യൂട്ടി ഓഫും എന്ന തരത്തിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.
രോഗികള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഭക്ഷണം, മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ വിതരണം നടത്തും. ഇവര്‍ കിടക്കുന്ന മുറികളില്‍ ഡിസ്‌പോസിബില്‍ ബഡ്ഷീറ്റുകളാണ് ഉപയോഗിക്കുക. 10 ദിവസത്തെ ചികിത്സക്ക് ശേഷം സ്രവ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാര്‍ജ്ജ് ചെയ്യും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
നോഡല്‍ ഓഫീസര്‍ ഡോ എം ഷിബുഖാന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍ ചാര്‍ജ്ജ് ഡോ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൊവിഡ്-19 സ്ഥിരീ കരിച്ച് ചികിത്സയില്‍ കഴിഞ്ഞുവരുന്ന 59 പേരെ മാവേലിക്കരയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭ അധ്യക്ഷ ലീലാ അഭിലാഷ്, എന്‍എച്ച്‌എം ഡിപിഎം ഡോ എന്‍ രാധാകൃഷ്ണന്‍, സെന്‍റർ നോഡല്‍ ഓഫീസര്‍ ഡോ എം ഷിബുഖാന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍ ചാര്‍ജ്ജ് ഡോ ജയകുമാര്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.