ആലപ്പുഴ: കൊറോണ പ്രതിരോധ-നിയന്ത്രണ ബോധവത്കരണവുമായി യുവാക്കളുടെ കൂട്ടായ്മയുടെ വീഡിയോ ആൽബം. കൊവിഡ് -19 ഒരു ധൂമകേതു എന്നു പേരിട്ട ആൽബത്തിന്‍റെ പ്രകാശനം ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടര്‍ കലക്ടറുടെ ചേംബറിൽ നിർവഹിച്ചു. എഡിഎം വി. ഹരികുമാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ എൽ അനിത കുമാരി, ശിരസ്തദാർ ഒ.ജെ. ബേബി എന്നിവർ സന്നിഹിതരായി.
'കൊവിഡ് -19 ഒരു ധൂമകേതു' ആല്‍ബം പുറത്തിറക്കി - COVID_AWARENESS
കൊവിഡ് -19 ഒരു ധൂമകേതു എന്നു പേരിട്ട ആൽബത്തിന്‍റെ പ്രകാശനം ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടര്‍ കലക്ടറുടെ ചേംബറിൽ നിർവഹിച്ചു.
'കൊവിഡ് -19 ഒരു ധൂമകേതു' ആല്‍ബം പുറത്തിറക്കി
മംഗലം ശിവന്‍ രചിച്ച് ബിസ്സി ഹരിദാസ് സംവിധാനം ചെയ്ത സമൂഹ ഗാന ആൽബത്തിൽ അഷ്‌ന, ഐസക്ക്, സ്മിത എന്നിവരാണ് ഗായകർ. സ്വന്തം നിലയ്ക്ക് സ്വമേധയാ ഒരുക്കിയ ആൽബം കൊവിഡ് മഹാമാരിയുടെ പ്രതിരോധ- നിയന്ത്രണത്തിൽ ഫലപ്രദമായ ആശയ പ്രചാരണത്തിന് ഉപകരിക്കുമെന്ന് യുവ കൂട്ടായ്മ പ്രത്യാശിച്ചു.