ആലപ്പുഴ: സസ്ഥാനത്ത് കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മധ്യവയസ്കന്‍റെ സംസ്കാരം മാറ്റിവച്ചു. ചെങ്ങന്നൂർ പേരിശേരി സ്വദേശി സോമന്‍റെ (68) സംസ്കാരമാണ് മാറ്റി വച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നത്.
കൊവിഡ് 19 ഭീഷണി :മധ്യവയസ്കന്‍റെ സംസ്കാരം മാറ്റിവച്ചു - funeral ceremony
ചെങ്ങന്നൂർ പേരിശേരി സ്വദേശി സോമന്‍റെ (68) സംസ്കാരമാണ് മാറ്റി വച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നത്.
കോവിഡ് 19 ഭീഷണി :മധ്യവയസ്കന്‍റെ സംസ്കാരം മാറ്റിവച്ചു
ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സോമന്‍റെ മൃതശരീരം കൊണ്ടു പോകുവാൻ തുടങ്ങമ്പോൾ കൊവിഡ് 19 സംശയിക്കുന്നതിനാൽ രക്ത പരിശോധനാ ഫലം ഔദ്യോഗികമായി വന്നതിനു ശേഷമേ കൊണ്ടുപോകാൻ അനുവദിക്കുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് സോമന്‍റെ മൃതദേഹം വീണ്ടും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Last Updated : Mar 15, 2020, 4:41 PM IST