ആലപ്പുഴ: കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
വെളുപ്പിന് അഞ്ച് മണിയോടെയാണ് ദമ്പതികൾ കായംകുളത്ത് എത്തിയത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്‌ചയ്ക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.