കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്; ജില്ലയില്‍ 259 പേര്‍ നിരീക്ഷണത്തില്‍ - corona virus

കൊറോണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകൾ നടത്തി

കൊറോണ  കൊറോണ വൈറസ്  കൊറോണ വൈറസ് ബാധ  corona virus  corona  corona virus  corona alappuzha
കൊറോണ വൈറസ് ബാധ; ജില്ലയില്‍ ആകെ 259 പേര്‍ നിരീക്ഷണത്തില്‍

By

Published : Feb 10, 2020, 10:31 PM IST

ആലപ്പുഴ:കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്‌തികരമായി തുടരുന്നു. നിലവില്‍ രണ്ട് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച ആശുപത്രി വിട്ട ഒരാള്‍ ഉള്‍പ്പെടെ 257 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലുമായി ആകെ 259 പേര്‍ നിരീക്ഷണത്തിലുണ്ട്. ആകെ 36 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 35 പേരുടേയും റിസള്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍ 34 എണ്ണം നെഗറ്റീവ് ആണ്.

കൊറോണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിനോദ് നരനാട്ടിന്‍റെ കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണ കിറ്റി ഷോ ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് ഹൈസ്‌കൂള്‍, ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, മോര്‍ണിങ് സ്റ്റാര്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തി. ജില്ലയിലെ 28 സ്‌കൂളുകളിലും പൊതുജനങ്ങള്‍ക്കായി 32 സ്ഥലങ്ങളിലും ആറ് ഗ്രാമസഭകളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി 15 സ്ഥലങ്ങളിലും മുതുകുളം സബ്ട്രഷറി, മാവേലിക്കര താലൂക്ക് ഓഫീസ്, കരുവാറ്റ വില്ലേജ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിലും ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിവിധ വിഭാഗങ്ങള്‍ക്കായി 2425 പേര്‍ക്ക് ഇന്ന് പരിശീലനം നല്‍കി. 33 പേര്‍ക്ക് ടെലികൗണ്‍സിലിങും നടത്തി.

ABOUT THE AUTHOR

...view details