കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്; ആലപ്പുഴയില്‍ 125 പേർ നിരീക്ഷണത്തില്‍ - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ എം.അഞ്ജന

കൊറോണ വൈറസ്  ആലപ്പുഴ കൊറോണ  corona virus  alappuzha corona  വണ്ടാനം ടിഡി മെഡിക്കൽ കോളജ്  ആലപ്പുഴ ജില്ലാ കലക്‌ടർ എം.അഞ്ജന  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  alappuzha medical bulletin
കൊറോണ വൈറസ്; ആലപ്പുഴയില്‍ 125 പേർ നിരീക്ഷണത്തില്‍

By

Published : Feb 2, 2020, 9:56 PM IST

Updated : Feb 2, 2020, 10:52 PM IST

ആലപ്പുഴ: കൊറോണ വൈറസ് രോഗബാധ ആലപ്പുഴയിൽ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇവരിൽ 116 പേർ വീടുകളിലും ഒമ്പത് പേർ വണ്ടാനം ടിഡി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലുമാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് രോഗികളിലൊരാൾ ആലപ്പുഴയിലാണെന്നുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്‌ടർ എം.അഞ്ജന അറിയിച്ചു.

കൊറോണ വൈറസ്; ആലപ്പുഴയില്‍ 125 പേർ നിരീക്ഷണത്തില്‍

കൊറോണ വൈറസുമായി ബന്ധപ്പെട്ട് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ വെക്കുന്നതിനും മുന്‍കരുതലും നിര്‍ദേശങ്ങളും നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ചൈനയില്‍ നിന്നും തിരിച്ചെത്തിയവരിലോ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലോ ചുമ, പനി, ശ്വാസതടസം എന്നിവ നേരിടുന്നവരെ മാത്രം സൂക്ഷ്‌മ പരിശോധന നടത്തിയാല്‍ മതി. ചൈനയില്‍ നിന്നും തിരിച്ചെത്തുന്നവര്‍ 0477-2969090 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മെഡിക്കല്‍ ബുള്ളറ്റിന്‍

ചൈനയിൽനിന്ന് തിരിച്ചെത്തിയ രോഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ തുടർന്നാൽ മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ റൂം 0477-2237612, ദിശ-1056, 0471-2552056.

Last Updated : Feb 2, 2020, 10:52 PM IST

ABOUT THE AUTHOR

...view details