ആലപ്പുഴ : ജില്ലയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് അതത് കേന്ദ്രങ്ങളില്‍ തുടർന്നും താമസിക്കാമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ കർശനമായി നിരീക്ഷിക്കും. നിലവിൽ താമസിക്കുന്ന വിനോദസഞ്ചാരികളുടെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശാനുസരണം മാത്രം തുടർ നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. താമസ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെങ്കിൽ സ്ഥാപനമുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
നിരീക്ഷണം തുടരും; വിനോദസഞ്ചാരികൾക്ക് തുടരാമെന്ന് ആലപ്പുഴ കലക്‌ടർ - ആലപ്പുഴയില്‍ വിനോദസഞ്ചാരികൾക്ക് തുടരാം
ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശാനുസരണം മാത്രം തുടർ നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. താമസ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെങ്കിൽ സ്ഥാപനമുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച നിരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വിനോദസഞ്ചാരികൾക്ക് ജില്ലയിൽ തുടരാം. എങ്കിലും ജില്ലയ്ക്കു പുറത്തുള്ള യാത്രകൾക്ക് വിനോദസഞ്ചാരികൾ മുതിരുന്നില്ല എന്ന് റിസോർട്ട് ഉടമകൾ ഉറപ്പാക്കണം. ജില്ലക്കകത്തുള്ള യാത്രകളും ഒഴിവാക്കുന്നതാണ് ഉചിതം. റിസോർട്ടുടമകൾ ഏർപ്പെടുത്തുന്ന സ്വകാര്യ ടാക്സികളിൽ വിനോദസഞ്ചാരികൾക്ക് നേരിട്ട് വിമാനത്താവളത്തിൽ പോകുന്നതിന് തടസമില്ല. പൊതുജനങ്ങളുടെയും, വിനോദസഞ്ചാരികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ഈ നിരീക്ഷണ സംവിധാനം സഹായിക്കും. വിനോദസഞ്ചാരികൾ ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം റിസോർട്ട്, ഹോട്ടൽ ഉടമകളിൽ നിക്ഷിപ്തമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.