ആലപ്പുഴ: ആലപ്പുഴയിലെ രണ്ടാമത്തെ കൊവിഡ് രോഗി ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടർന്നാണ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. കുവൈറ്റിൽ നിന്ന് മസ്‌കറ്റ്, ഗോവ വഴിയാണ് ഇയാൾ ആലപ്പുഴയിൽ എത്തിയത്. മാർച്ച് 22ന് ആലപ്പുഴയിലെത്തിയ ഇയാളെ മാർച്ച് 23നാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 25നാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ രണ്ടാമത്തെ കൊവിഡ് രോഗി ആശുപത്രി വിട്ടു - സ്ഥിരീകരിച്ചത്
രണ്ടു തവണ നടത്തിയ ടെസ്റ്റുകളിലും ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഡോക്‌ടർമാർ ഡിസ്‌ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിനോട് ശുപാർശ ചെയ്തത്
ആലപ്പുഴയിലെ രണ്ടാമത്തെ കൊവിഡ് രോഗി ആശുപത്രി വിട്ടു
രണ്ടു തവണ നടത്തിയ ടെസ്റ്റുകളിലും ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഡോക്‌ടർമാർ ഡിസ്‌ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിനോട് ശുപാർശ ചെയ്തത്. തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. പൂർണ്ണ ആരോഗ്യവാനായാണ് ഇയാൾ ആശുപത്രി വിട്ടത്.